കേരളത്തില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് സുസജ്ജമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വയനാട്ടില്‍ മാവോവാദികളും പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. മാവോയിസ്റ്റുകളെ നേരിടുന്ന വിഷയത്തില്‍ തമിഴ്‌നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വയനാട് വെള്ളമുണ്ട ചപ്പ കോളനിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
The post മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് സുസജ്ജം: ചെന്നിത്തല appeared first on DC Books.