പ്രസന്ന വദനനായി ബുദ്ധിമുട്ടി തല ചെരിച്ച് അദ്ദേഹം എല്ലാവരെയും നോക്കി. വാക്കുകള്‍ പുറത്തേക്ക് വന്നില്ലെങ്കിലും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവരോട് മനസ്സില്‍ നന്ദിപറഞ്ഞുകാണണം. നവരസങ്ങള്‍ക്ക് തന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ആ മുഖത്ത് വിവിധഭാവങ്ങള്‍ മിന്നിമറഞ്ഞു. അതൊന്നും ക്യാമറയ്ക്കുവേണ്ടിയുള്ളതായിരുന്നില്ല… ഒരുവര്‍ഷത്തോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം പേയാടുള്ള വസതിയിലെത്തിയ ജഗതിശ്രീകുമാറിനെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചപ്പോഴാണ് സിനിമയില്‍ പകര്‍ന്നാടിയിട്ടില്ലാത്ത ഈ വേഷപ്പകര്‍ച്ച ഹാസ്യചക്രവര്‍ത്തിയുടെ നിയോഗമായത്. അദ്ദേഹം സാധാരണനിലയിലാകാന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്ന് മകന്‍ രാജ്കുമാര്‍ അറിയിച്ചു. സീറോയില്‍നിന്ന് തുടങ്ങിയിട്ടാണ് തങ്ങള്‍ അദ്ദേഹത്തെ ഈ നിലയില്‍ [...]
The post ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹാസ്യ ചക്രവര്‍ത്തി ക്യാമറയ്ക്ക് മുന്നില്‍ appeared first on DC Books.