കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ വിലകുറച്ച് നല്‍കാനാവില്ലെന്നും പകരം സി.എന്‍.ജി ഉപയോഗിക്കാമെന്നും പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡീസല്‍ സബ്‌സിഡി പുനസ്ഥാപിക്കാന്‍ സാധിക്കില്ല. പകരം ഇന്ധന പ്രതിസന്ധി പരിഹരിക്കാനായി കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. കൊച്ചിയില്‍ പ്ലാന്റ് സ്ഥാപിക്കാനായി 100 കോടി അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡീസല്‍ സബ്‌സിഡി നഷ്ടമായതിനെ തുടര്‍ന്ന് പ്രതിമാസം 65 മുതല്‍ [...]
The post കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ വിലകുറച്ച് നല്‍കാനാവില്ലെന്ന് വീരപ്പമൊയ്‌ലി appeared first on DC Books.