ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വ്യാപാരസ്ഥാപനത്തിനുള്ളില്‍ ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ജനങ്ങളെ ബന്ദിയാക്കി. മാര്‍ട്ടിന്‍പ്ലേസിലെ കോഫിഷോപ്പിലാണ് സംഭവം. രണ്ട് ആയുധധാരികള്‍ കോഫിഷോപ്പില്‍ ഉള്ളതായാണ് സംശയം. സായുധസേന കോഫിഷോപ്പ് വളഞ്ഞിട്ടുണ്ട്. അക്രമികളുടെ കൈവശം തോക്കുകളും ഗ്രനേഡുകളും കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനടുത്തുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശം പൂര്‍ണമായും സുരക്ഷേസേനയുടെ നിയന്ത്രണത്തിലായതായും അധികൃതര്‍ അറിയിച്ചു. സിഡ്‌നിക്കു മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചു. കോഫിഷോപ്പിനുള്ളില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ ആയുധധാരികളുടെ കൈയ്യില്‍ കണ്ടെത്തിയിരിക്കുന്ന കൊടികളില്‍ അറബിക് […]
The post ഓസ്‌ട്രേലിയയില്‍ കോഫി ഷോപ്പില്‍ ആയുധധാരികള്‍ ജനങ്ങളെ ബന്ദികളാക്കി appeared first on DC Books.