ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വായമൂടിക്കെട്ടി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തരവേളക്കെത്തെിയ പ്രതിപക്ഷാംഗങ്ങള്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ് സഭയിലെത്തിയത്. ബാര്‍ കോഴ വിഷയം ഉള്‍പ്പെടെയുള്ളവ സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ചാണ് പ്രതിപക്ഷം വായ മൂടിക്കെട്ടി പ്രതിഷേധിക്കുന്നത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരടക്കമുള്ളവര്‍ വായ മൂടി കെട്ടിയാണ് സഭയിലെത്തിയത്. ചോദ്യോത്തര നടപടികള്‍ തടസപ്പെടുത്തുന്നില്ലെങ്കിലും നടപടികളുമായി പ്രതിപക്ഷം സഹകരിക്കുന്നില്ല. ചോദ്യോത്തര വേളയ്ക്കായി മുന്‍കൂട്ടി നോട്ടീസ് നല്‍കിയ പ്രതിപക്ഷ എം.എല്‍.എമാരുടെ പേര് […]
The post ബാര്‍ കോഴ: വായ മൂടിക്കെട്ടി പ്രതിപക്ഷത്തിന്റെ പ്രതിഷേധം appeared first on DC Books.