എന്നും നല്ല സിനിമയുടെ സഹയാത്രികനായിരുന്നു സംവിധായകന്‍ മോഹന്‍. കലാമൂല്യമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ജനപ്രീതിയിലും പിന്നിലായിരുന്നില്ല. എണ്‍പതുകളില്‍ കരുത്താര്‍ജ്ജിച്ച മധ്യവര്‍ത്തി ചലച്ചിത്ര പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പത്മരാജന്‍, ഭരതന്‍, മോഹന്‍, കെ.ജി.ജോര്‍ജ്ജ് തുടങ്ങിയ പ്രതിഭകള്‍ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ ആ കാലം മലയാളസിനിമ അതിന്റെ സൗന്ദര്യവും കരുത്തും വിളിച്ചറിയിച്ച കാലഘട്ടമായിരുന്നു. ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷം ഒരു സാഹിത്യസൃഷ്ടി സിനിമയാക്കിക്കൊണ്ട് സംവിധാനരംഗത്തേക്ക് അരങ്ങേറിയ മോഹന്റെ ചലച്ചിത്ര ജീവിതം അനാവരണം ചെയ്യുന്നത് സിനിമയില്‍ ഇനിയൊരിക്കലും മടങ്ങിവരാത്ത സുവര്‍ണ്ണകാലത്തെക്കൂടിയാണ്. അതുകൊണ്ടുതന്നെ മോഹന്റെ […]
The post സംവിധായകന്‍ മോഹന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു appeared first on DC Books.