ഏതൊരു സംഗീതവും അതിന്റെ അടിസ്ഥാനമറിഞ്ഞ് പഠിക്കുമ്പോള്‍ മാത്രമേ സംതൃപ്തി തോന്നുകയുള്ളൂ.. പാട്ടു പഠിക്കുകയെന്നാല്‍, കേരളത്തില്‍ പ്രത്യേകിച്ചും കര്‍ണ്ണാടകസംഗീതം പഠിക്കുക എന്നര്‍ഥം. അതിനു നല്ല ഗുരുക്കന്‍മാര്‍ തന്നെ വേണം. എന്നാല്‍ കര്‍ണ്ണാടകസംഗീതത്തിന്റെ ആധാരം എന്നു പറയാവുന്ന മേളകര്‍ത്താപദ്ധതിയിലെ 72 രാഗങ്ങളിലും അവഗാഹമുള്ളവര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടാകൂ. 17ാം ശതകത്തില്‍ ജീവിച്ചിരുന്ന വെങ്കിടമഖി ആവിഷ്‌കരിച്ചിട്ടുള്ള മേളകര്‍ത്താ പദ്ധതിയാണ് കര്‍ണ്ണാടകസംഗീതത്തിന് അടിസ്ഥാനം. 72-മേളകര്‍ത്താരാഗപദ്ധതി ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ അടിത്തറ തന്നെയാണെന്ന് പറയാം. ആരോഹണ അവരോഹണങ്ങളില്‍ സപ്തസ്വരങ്ങള്‍ വരുന്ന എഴുപത്തിരണ്ട് മേളകര്‍ത്താരാഗങ്ങളില്‍ ആദ്യമായി കൃതികള്‍ രചിച്ച [...]
↧