ജനപ്രിയസംഗീതം നമ്മുടെ നിത്യജീവിതത്തിന്റെ ഓരോ നിമിഷത്തെയും അക്ഷരാര്‍ത്ഥത്തില്‍ ചൂഴ്ന്നുനില്ക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആരാധനാലയങ്ങളിലെ പ്രഭാതകീര്‍ത്തനങ്ങള്‍മുതല്‍ ഔദ്യോഗികസ്ഥാപനങ്ങളിലെ ടൈറ്റില്‍സംഗീതംവരെയും വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ ചാനലുകള്‍ മത്സരിച്ച് പലതരം രൂപ-ഭാവ-സാമ്യഭേദങ്ങളോടെ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോകളിലൂടെയുമൊക്കെ ജനപ്രിയസംഗീതം നിറഞ്ഞാടുകതന്നെയാണ്. അതുകൊണ്ടുതന്നെ സംഗീതം വിഷയമായ പത്രപ്രവര്‍ത്തനവും നിരൂപണവും പുസ്തകരചനയുമൊക്കെ നമ്മുടെ സമകാലിക വായനാശീലത്തിന്റെയും പ്രസിദ്ധീകരണ വ്യവസായത്തിന്റെയും കൂടുതല്‍ സജീവമായ അംശമായി മാറുന്നു. ഇന്ത്യന്‍ ജനപ്രിയസംഗീതത്തില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ജനപ്രിയ സംഗീതത്തില്‍ ഉള്ള ശാസ്ത്രീയസംഗീത സ്വാധീനത്തെ സൂക്ഷ്മമായി മനസ്സിലാക്കാനും അതിനെ ആധുനികമായ രീതിയില്‍ [...]
↧