ഇന്തൊനീഷ്യയിലെ സുരബയയില്‍നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ 162 യാത്രക്കാരുമായി കാണാതായ എയര്‍ ഏഷ്യ വിമാനം തകര്‍ന്ന് കടലിന്റെ അടിത്തട്ടില്‍ പതിച്ചതായി തിരച്ചില്‍ സംഘത്തിന്റെ നിഗമനം. വിമാനം കാണാതായ പ്രദേശത്തിന് സമീപത്തായി കടലില്‍ രണ്ട് എണ്ണപ്പാടകളും ഏതാനും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ വിമാനം തകര്‍ന്നതിന്റെ തിളിവായി ഇത് സ്ഥിരീകരിച്ചിട്ടില്ല. വിമാനം തകര്‍ന്ന് കടലിന്റെ അടിത്തട്ടില്‍ വിമാനം പതിച്ചതായാണ് കരുതുന്നതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തൊനീഷ്യയുടെ നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി തലവന്‍ പറഞ്ഞു. അടിത്തട്ടിലാണുള്ളതെങ്കില്‍ വിമാനം പുറത്തെടുക്കുക ദുഷ്‌കരമായിരിക്കുമെന്നും അദ്ദേഹം […]
The post കാണാതായ വിമാനം കടലിന്റെ അടിത്തട്ടിലെന്ന് സംശയം appeared first on DC Books.