ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സങ്കീര്‍ണതകളും ആവിഷ്‌കരിച്ച 25 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഡോക്ടര്‍ ഖദീജാ മുംതാസിന്റെ ഡോക്ടര്‍ ദൈവമല്ല എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഡോക്ടറുടെ കരസ്പര്‍ശത്തിനായി കൊതിക്കുന്ന രോഗികളുടെയും ഒരു കുഞ്ഞിക്കാലിനായി കൊതിക്കുന്ന ദമ്പതികളുടെയും മാരകരോഗങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്ന രോഗികളുടെയും അമ്മയില്‍ നിന്ന് എച്ച്.ഐ.വി പകര്‍ന്നുകിട്ടിയ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും ജീവിതമാണ് ഈ കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആയ ഇതിലെ കഥാപാത്രങ്ങള്‍ ഏറെക്കാലം വായനക്കാരെ വേട്ടയാടും എന്നുറപ്പ്. വൈദ്യപര്‍വ്വം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ [...]
The post അപൂര്‍വ്വ വൈദ്യാനുഭവങ്ങളുടെ പുസ്തകം appeared first on DC Books.