പോലീസ് ഉദ്യോഗസ്ഥരുടെ മണ്ടത്തരങ്ങള്‍ മലയാള സിനിമയിലെ ഒരു പതിവ് ചിരിക്കൂട്ടാണ്. ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കോമഡി താരങ്ങള്‍ മുതല്‍ സ്ഫടികം ജോര്‍ജ്ജിനെപ്പോലെയുള്ള വില്ലന്മാര്‍ വരെ കാക്കിക്കുള്ളിലെ മണ്ടത്തരം കാട്ടി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനും രാഷ്ട്രീയക്കാരനുമൊക്കെയായ കെ.ബി.ഗണേഷ്‌കുമാറും മണ്ടന്‍ പോലീസ് ഉദ്യോഗസ്ഥനാകുന്നു. ഇവരെല്ലാം കൂടി പ്രേക്ഷകനെ ചിരിപ്പിച്ച് കൊല്ലും! സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയിലാണ് ഗണേഷ് കുമാര്‍ ഒരു മണ്ടന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നത്. […]
The post ഗണേഷ് കുമാര്‍ മണ്ടന്‍ പോലീസാകുന്നു appeared first on DC Books.