സ്വാത്രന്ത്ര്യസമരസേനാനിയും രാഷ്ട്രീയനേതാവുമായിരുന്ന എ.പി.ഉദയഭാനുവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എ.പി ഉദയഭാനു സ്മാരക വരദ പുരസ്‌കാരം പുതുതലമുറ എഴുത്തുകാരില്‍ പ്രമുഖയായ കെ.ആര്‍.മീരയ്ക്ക്. 15,551 രൂപയാണ് പുരസ്‌കാരത്തുക. ജനുവരി 18നു വൈകിട്ട് ആലപ്പുഴയിലെ നടുവട്ടം വിഎച്ച്എസ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഉല്‍സവം 2015ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍ പുരസ്‌കാരം സമ്മാനിക്കും. സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.പി.ഉദയഭാനുവിന്റെ മാതൃവിദ്യാലയമായ പള്ളിപ്പാട് നടുവട്ടം വിഎച്ച്എസ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയായ വരദ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. വനിതാ ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആരാച്ചാര്‍ എന്ന […]
The post കെ.ആര്‍.മീരയ്ക്ക് എ.പി.ഉദയഭാനു പുരസ്‌കാരം appeared first on DC Books.