സിനിമാജീവിതത്തിലുടനീളം കയറ്റിറങ്ങള്‍ക്കങ്ങള്‍ നിറഞ്ഞതായിരുന്നു ജയറാമിന്റെ യാത്ര. അത്തരത്തില്‍ ഒരിക്കല്‍ താഴേക്ക് വീണപ്പോള്‍ അക്കു അക്ബര്‍, ഗിരീഷ്‌കുമാര്‍ ടീം വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ കൈ നല്‍കി. തുടര്‍ന്ന് ചില ചില്ലറ വിജയങ്ങളൊക്കെ അദ്ദേഹത്തിനുണ്ടായെങ്കിലും വീണ്ടും ഒരു ഹിറ്റ് എന്ന സ്വപ്നം തീര്‍ത്തും കൈയെത്തും ദൂരത്ത് നിന്നു. സീനിയേഴ്‌സ് എന്ന ഗ്രൂപ്പ് ചിത്രം വന്‍ വിജയമായതിനുശേഷം ജയറാമിന് സ്വന്തമെന്നു പറയാന്‍ സ്വപ്നസഞ്ചാരിയുടെ ആശ്വാസവിജയം മാത്രമേ ഉള്ളു. അവിടുന്നിങ്ങോട്ട് ഏഴ് ജയറാം ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണത്. [...]
The post വീണ്ടും ലക്കിസ്റ്റാറാകാന്‍ ജയറാം appeared first on DC Books.