ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ ആരോപണമുന്നയിച്ച ബിജു രമേശ് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള എന്നിവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്ത്. നവംബര്‍ ഒന്നിനും രണ്ടിനും രണ്ടുപേരുമായും ബിജു രമേശ് നടത്തിയ സംഭാഷണങ്ങളാണ് പുറത്തായത്. സംഭാഷണത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ള ഉന്നയിക്കുന്നത്. കേസുമായി മുന്നോട്ട് പോകാന്‍ സംഭാഷണത്തില്‍ ബാലകൃഷ്ണപിള്ള ബിജു രമേശിനോട് ആവശ്യപ്പെടുന്നുണ്ട്. മാണിയെ വിടരുതെന്നും കേസുമായി മുന്നോട്ട് പോകണമെന്നും ആവശ്യപ്പെടുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും വിജിലന്‍സിന്റെ ക്യൂക് […]
The post ബാര്‍ കോഴ: ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് appeared first on DC Books.