സത്യവേദപുസ്തകത്തിലെ മൗനങ്ങളില്‍ നിന്ന് ബെന്യാമിന് കടഞ്ഞെടുത്ത കാലാതിവര്‍ത്തിയായ പ്രണയകഥയാണ് അബീശഗിന്റേത്. വേദപുസ്തകത്തിലെ രാജാക്കന്മാര് ഒന്നാം പുസ്തകത്തിലാണ് അബീശഗിനെക്കുറിച്ച് പറയുന്നത്. ദാവീദ് രാജാവ് പടുവൃദ്ധനായപ്പോള് അവനെ കമ്പിളി കൊണ്ട് പുതപ്പിച്ചിട്ടും കുളിര് മാറിയില്ല. അതിനാല്‍ ഭൃത്യന്മാര് രാജാവിന്റെ ശുശ്രൂഷകയായും പുതപ്പായും അതിസുന്ദരിയായ അബീശഗിനെ കൊണ്ടുവന്നു. ദാവീദ് രാജാവിന്റെയും പിന്നെ ശലോമോന്റെയും ആയിരക്കണക്കിന് വെപ്പാട്ടികളില്‍ ഒരുവള്‍ മാത്രമായിരുന്നിട്ടും അവര്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യം അബീശഗിനുണ്ടായി. മറ്റുള്ള വെപ്പാട്ടിമാര്‍ക്ക് അവരുടെ പേരുകള്‍ പോലും നഷ്ടപ്പെട്ടപ്പോള്‍ അബീശഗിന് തന്റെ പേരില്‍ വേദപുസ്തകത്തിലൂടെ അറിയപ്പെടാനുള്ള ഭാഗ്യമെങ്കിലും […]
The post വേദപുസ്തകത്തില്‍ നിന്ന് ബെന്യാമിന് കടഞ്ഞെടുത്ത പ്രണയകഥ appeared first on DC Books.