തെലുങ്കു സിനിമയിലെ പ്രമുഖ ഹാസ്യതാരവും സംവിധായകനുമായ എം.എസ് നാരായണ (63) അന്തരിച്ചു. ജനുവരി 23ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലേറിയ ബാധിച്ച് നാല് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസും നടത്തി വരികയായിരുന്നു. 700റോളം തെലുങ്കു സിനിമകളില്‍ അഭിനയിച്ച നാരായണ 1951 ഏപ്രില്‍ 16നാണ് ജനിച്ചത്. അധ്യാപകനായി ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയില്‍ എത്തി. ചിരഞ്ജീവി, […]
The post തെലുങ്കുനടനും സംവിധായകനുമായ എം.എസ് നാരായണ അന്തരിച്ചു appeared first on DC Books.