ഇന്ത്യന്‍ മതേതര ജനാധിപത്യചരിത്രം അന്ധകാരത്തിന്റെ യുഗമായി പരിണമിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സദാചാരവേട്ടയും സര്‍ഗ്ഗാത്മകഹത്യയും എഴുത്തുകാരന്റെ മരണവാറണ്ടും ഘര്‍ വാപസിയുമായുമായി അന്ധകാരയുഗം പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവയില്‍ ഘര്‍ വാപസിയിലൂടെ സംഘപരിവാര്‍ ഉന്നം വെയ്ക്കുന്നത് ഇന്ത്യന്‍ ഭരണഘടന പൗരര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളെ തന്നെയാണ്. ഔദ്യോഗികമായി ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച്, അതിന്റെ അന്തസ്സത്തയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സാമൂഹ്യപ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണ് ഘര്‍ വാപസി ജാതിയിലേക്കുള്ള മടക്കം. നവോത്ഥാനചരിത്രത്തെ വിസ്മരിച്ച് ജാതിയെയും ജാതിവ്യവസ്ഥയെയും കൂടുതല്‍ കരുത്തോടെ തിരിച്ചുകൊണ്ടുവരാന്‍ […]
The post ഘര്‍ വാപസി അഥവാ ജാതിയിലേക്കുള്ള മടക്കം appeared first on DC Books.