സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്താനാകില്ല. നിസാമിനെതിരെയുള്ള മുന്‍കാല കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതാണ് പൊലീസിന് തിരിച്ചടിയായത്. കുറ്റപത്രം സമര്‍പ്പിച്ച മൂന്നു കേസുകളില്‍ പ്രതിയായാല്‍ മാത്രമേ കാപ്പ നിയമം ചുമത്താന്‍ സാധിക്കുകയുള്ളൂ. നിഷാമിനെതിരെ നിലവില്‍ മൂന്നു കേസുകള്‍ നിലവിലുണ്ടെങ്കിലും ഇതില്‍ കുറ്റപത്രമായത് ഒരു കേസില്‍ മാത്രമാണ്. ബാക്കി കേസുകള്‍ പണവും സ്വാധീനവും ഉപയോഗിച്ച് ഒത്തുതീര്‍ത്തു. കേസുകള്‍ പിന്‍വലിക്കാനുള്ള ഹൈക്കോടതിയിലെ അപേക്ഷയെ അന്ന് പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അടിപിടി മുതല്‍ […]
The post വിവാദ വ്യവസായി നിഷാമിനെതിരെ കാപ്പ നിയമം ചുമത്താനാകില്ല appeared first on DC Books.