ദക്ഷിണാപഥത്തിലെ മഹിളാരോപ്യം നഗരത്തിന്റെ രാജാവായിരുന്ന അമരശക്തിക്ക് മൂന്ന് പുത്രന്മാരുണ്ടായിരുന്നു. മൂവരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. രാജകുമാരന്മാരുടെ അവസ്ഥയില്‍ വേദനിച്ച രാജാവ് അവരുടെ ബുദ്ധി ഉണര്‍ത്താനുള്ള വഴികള്‍ തേടി. അതിന് പോംവഴി നിര്‍ദ്ദേശിച്ചത് അദ്ദേഹത്തിന്റെ മന്ത്രി സുമതിയായിരുന്നു. സുമതിയുടെ നിര്‍ദ്ദേശപ്രകാരം വിഷ്ണുശര്‍മ എന്ന ബ്രാഹ്മണനെവിളിച്ചുവരുത്തിയ രാജാവ് തന്റെ പുത്രന്മാരെ അദ്ദേഹത്തെ ഏല്പിച്ചു. മണ്ടന്മാരായ രാജകുമാരന്മാരെ ബുദ്ധിമാന്മാരാക്കുവാനായി വിഷ്ണുശര്‍മ ലോകത്തിലെ ധര്‍മശാസ്ത്രങ്ങളും നീതിശാസ്ത്രങ്ങളും ആറ്റിക്കുറുക്കി അരിച്ചെടുത്ത് മനോഹരമായ അഞ്ച് ഗ്രന്ഥങ്ങള്‍ (തന്ത്രങ്ങള്‍) രചിച്ചു. അവ ഓരോന്നും പഠിച്ച് അമരശക്തിയുടെ പുത്രന്മാര് അറിവുള്ളരായി. […]
The post കാലം ഏറ്റുവാങ്ങിയ കഥകള്‍ appeared first on DC Books.