യാഥാസ്ഥിതികമായ പല മൂല്യങ്ങളെയും തിരസ്‌കരിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും കെ.സരസ്വതിയമ്മയോളം ബദ്ധശ്രദ്ധരായ എഴുത്തുകാരികള്‍ നമ്മുടെ സാഹിത്യചരിത്രത്തില്‍ കുറവാണ്. ലളിതാംബിക അന്തര്‍ജ്ജനത്തിനും പില്‍ക്കാലത്ത് മാധവിക്കുട്ടിക്കും മുമ്പ് കഥയിലെ വിഗ്രഹഭഞ്ജക എന്നുള്ള അസാധാരണമായ വിശേഷണത്തിനര്‍ഹയായിരുന്നു കെ.സരസ്വതിയമ്മ. അതിനു കാരണമായി നിരീക്ഷിക്കപ്പെടുന്നത് അന്നത്തെ സാഹിത്യ-സാമൂഹ്യാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന പുരുഷകേന്ദ്രീകൃതമായി രൂപപ്പെട്ടിരുന്ന വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ അവര്‍ തുറന്നെഴുതി എന്നാണ്. സ്ത്രീക്ക് സമൂഹത്തില്‍ സ്വാശ്രയത്തോടുകൂടി നിവര്‍ന്നുനില്‍ക്കാനുള്ള ത്രാണിയും സഹവര്‍ത്തിത്ത്വവുമാണ് കെ.സരസ്വതിയമ്മ അന്നത്തെ കാലത്തോടും സമൂഹത്തോടും എഴുത്തിലൂടെ ആവശ്യപ്പെട്ടത്. ഭാവനാത്മകമായ ജീവിതാഖ്യാനം നിര്‍വ്വഹിക്കപ്പെട്ട സരസ്വതിയമ്മയുടെ പന്ത്രണ്ടോളം പുസ്തകങ്ങളില്‍ നിന്നുള്ള രചനകള്‍ ഡി […]
The post സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായ കഥകള്‍ appeared first on DC Books.