സിപിഐയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തര്‍ക്കങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്തെത്തിയ പന്ന്യന്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സമ്മേളനത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളെ ശത്രുതാപരമായി കാണുന്നില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള മത്സരത്തിന് നേതൃത്വം എതിരല്ലെന്നും പന്ന്യന്‍ പറഞ്ഞു. സെക്രട്ടറി പദവി ഒഴിയുമെന്നു വ്യക്തമാക്കിയ പന്ന്യന്‍, സംസ്ഥാന സമ്മേളനത്തില്‍ മത്സരങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞു. ഏതു പാര്‍ട്ടി സഖാവിനും ഏതു നേതാവിനെയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷെ, വിഭാഗീയത […]
The post സിപിഐയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തര്‍ക്കങ്ങള്‍ ഉണ്ടാവില്ലെന്ന് പന്ന്യന്‍ appeared first on DC Books.