സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കു പരിചിതനാണ് പ്രിയദര്‍ശന്‍. ഇന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച, മലയാളസിനിമയുടെ അഭിമാനമായ സംവിധായകന്‍ പ്രിയദര്‍ശന്റെ ജീവിതത്തില്‍ കരുത്തേകിയ പൂമരങ്ങളുടെ തണലിലൂടെയുള്ള യാത്രയാണ് ഓര്‍മ്മക്കിലുക്കം. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി സിനിമയില്‍ നില നില്‍ക്കുന്ന ഒരാളുടെ സിനിമാജീവിതത്തിലൂടെയും സ്വകാര്യജീവിതത്തിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു. പ്രിയന്റെ ഓര്‍മ്മകള്‍ക്ക് കളഭത്തിന്റ സുഗന്ധമാണ്. അമ്മവീടായ അമ്പലപ്പുഴയില്‍ അവധിക്കാലത്ത് എത്തിച്ചേരുന്ന കുട്ടിക്കാലവും മുത്തശ്ശി തൊട്ടുതരുന്ന കളഭത്തിന്റെ ഗന്ധവും പറഞ്ഞുകൊടുത്തിരുന്ന കഥകളുടേയും ഭംഗിയാണ് പ്രിയദര്‍ശന്റെ സിനിമകളിലും […]
The post ഓര്‍മ്മകളുടെ കിലുക്കത്തില്‍ പ്രിയദര്‍ശന്‍ appeared first on DC Books.