റഷ്യയിലെ പ്രതിപക്ഷനേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ബോറിസ് നെമറ്റ്‌സോവ് വെടിയേറ്റു മരിച്ചു. 55 വയസായിരുന്നു. പാലത്തിലൂടെ നടന്നു പോകുകയായിരുന്ന നെമറ്റ്‌സോവിനെ കാറിലെത്തിയ അജ്ഞാത സംഘം പുറകില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് നാലു തവണ വെടിയേറ്റതായി റഷ്യന്‍ പോലീസ് പറഞ്ഞു. നെമറ്റ്‌സോവിന്റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
The post റഷ്യയില്‍ പ്രതിപക്ഷനേതാവ് കൊല്ലപ്പെട്ടു appeared first on DC Books.