രണ്ടാംലോകമഹായുദ്ധത്തെ അതിജീവിച്ച ജൂതരുടെ കനലെരിയുന്ന ഓര്‍മ്മകള്‍ക്ക് എക്കാലവും വായനക്കാരുണ്ട്. ആന്‍ ഫ്രാങ്ക്, പ്രൈമോ ലെവി എന്നിവര്‍ ചില ഉദാഹരണങ്ങള്‍മാത്രം. ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകളാണ് ജൂതവംശം ഏറ്റുവാങ്ങേണ്ടിവന്നത് എന്നതു തര്‍ക്കമില്ലാത്ത വസ്തുതയാണ്. വാലന്റിന്‍ സെന്‍ഗറിന്റെ നമ്പര്‍ 12 കൈസര്‍ഹോഫ് തെരുവ് ശ്രദ്ധേയമാകുന്നതും പ്രസ്തുത വസ്തുതയുടെ നേര്‍ച്ചിത്രീകരണം കൊണ്ടാണ്. കൈസര്‍ഹോഫ് തെരുവിലാണ് സെന്‍ഗര്‍ കുടുംബം വസിച്ചിരുന്നത്. നാസികളാല്‍ ഉന്മൂലനം ചെയ്യപ്പെടാനുള്ള എല്ലാവിധ ‘അര്‍ഹത’കളും സെന്‍ഗര്‍ കുടുംബത്തിനുണ്ടായിരുന്നു. ഒന്നാമതായി അവരുടെ ജൂതപാരമ്പര്യം, കൂടാതെ കമ്യൂണിസ്റ്റ് അനുഭാവവും. പിടിക്കപ്പെടാതിരിക്കാന്‍ കൃത്രിമരേഖകളും അഭിനയങ്ങളുമായി കഴിഞ്ഞുകൂടിയ കുടുംബത്തിലെ […]
The post വാലന്റിന്‍ സെന്‍ഗറിന്റെ നമ്പര്‍ 12 കൈസര്‍ഹോഫ് തെരുവ് appeared first on DC Books.