ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 6ന് വൈകുന്നേരം കൂടിയ കൗണ്‍സില്‍ യോഗമാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ക്കു വേണ്ടിയാണ് ശര്‍മയും സിങ്ങും ഹാജരായത്. […]
The post ഇന്ത്യയുടെ മകള്‍: അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ് appeared first on DC Books.