മനുഷ്യന്റെ സ്വാഭാവികമായ ലൈംഗികതൃഷ്ണകള്‍ അസ്വാഭാവികതലത്തിലേക്കു തിരിഞ്ഞതിനെത്തുടര്‍ന്ന് മനോവിഭ്രാന്തിയിലേക്കു നയിക്കപ്പെടുന്ന ഒരു ജൂതയുവാവിന്റെ കഥയാണ് മാന്‍ ഇന്റര്‍ നാഷണല്‍ ബുക്കര്‍ പ്രൈസ് നേടിയിട്ടുള്ള ഫിലിപ് റോത്തിന്റെ പോര്‍ട്‌ണോയിസ് കംപ്ലൈന്റ് എന്ന നോവല്‍. ധാര്‍മ്മിക, നൈതിക പ്രശ്‌നങ്ങള്‍ക്കും വന്യമായ ലൈംഗിക ചിന്തകള്‍ക്കും ഇടയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലകപ്പെടുന്ന ഒരു പോര്‍ട്‌ണോയിയുടെ കഥയാണ് നോവലിന്റെ പ്രമേയം. നിരൂപകനും വിവര്‍ത്തകനുമായ എ.എസ്.ഫാരിദിന്‍ പോര്‍ട്‌ണോയിയുടെ രോഗം എന്ന പേരില്‍ പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലൈംഗികതയെ ആധാരമാക്കി ഇന്നോളം എഴുതപ്പെട്ട ഏറ്റവും നര്‍മ്മം നിറഞ്ഞ കൃതി എന്നാണ് ഈ നോവല്‍ വിലയിരുത്തപ്പെടുന്നത്. […]
The post അസ്വാഭാവികമാകുന്ന ലൈംഗികതൃഷ്ണകള്‍ appeared first on DC Books.