നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. 66 വയസായിരുന്നു അദ്ദേഹത്തിന്. അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്ന അദ്ദേഹം 1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എന്‍ പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് ജനിച്ചത്. ബിരുദത്തിന് ശേഷം എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1978ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ കാര്‍ത്തികേയന്‍ കെ കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് […]
The post ജി കാര്‍ത്തികേയന്‍ അന്തരിച്ചു appeared first on DC Books.