കാസര്‍കോടന്‍ ഗ്രാമങ്ങളിലെ കശുമാവിന്‍തോട്ടങ്ങളില്‍ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയില്‍ കുളിച്ച് സര്‍വ്വവും നഷ്ടപ്പെട്ട മനുഷ്യരുടെ നൊമ്പരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് ആവാഹിച്ച നോവലാണ് ഡോ അംബികാസുതന്‍ മങ്ങാടിന്റെ എന്‍മകജെ. ‘എന്‍മകജെ’ എന്ന ഗ്രാമത്തില്‍ മനുഷ്യന്റെ ആര്‍ത്തി മൂലം സംഭവിക്കുന്ന ക്രൂരതയുടെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളാണ് നോവലിലൂടെ വായനക്കാരനിലേക്കെത്തുന്നത്. എന്‍മകജെ കുന്നുകളുടെയും ഭാഷകളുടേയും ഗ്രാമമാണ്. നിരവധി കുന്നുകളും നിരവധി ഭാഷകളും എന്‍മകജെയെ വ്യത്യസ്തമാക്കുന്നു. അങ്ങനെയുള്ള ഈ ഗ്രാമം ഇന്നറിയപ്പെടുന്നത് എന്‍ഡോസള്‍ഫാന്‍ എന്ന കൊടുംവിഷം തകര്‍ത്തെറിഞ്ഞ ജീവിത ങ്ങളിലൂടെയാണ്. എന്‍മകജെ ഒരു സങ്കല്‍പഗ്രാമമല്ല. […]
The post വിഷമഴയില്‍ കുതിര്‍ന്ന മനുഷ്യജീവിതങ്ങള്‍ appeared first on DC Books.