ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സംഗീത സംഗീതസംവിധായകനായിരുന്ന എം. ബി. ശ്രീനിവാസന്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ 1925 സെപ്റ്റംബര്‍ 19ന് ജനിച്ചു. മനമധുരൈ ബാലകൃഷ്ണന്‍ ശ്രീനിവാസന്‍ എന്നാണ് മുഴുവന്‍ പേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. കലാലയ കാലത്ത് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. കര്‍ണ്ണാടിക് സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പാശ്ചാത്യ സംഗീതത്തിലും അറിവ് സമ്പാദിച്ച എം. ബി. ശ്രീനിവാസന്‍ 1959ഓടെ സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചു. […]
The post എം. ബി. ശ്രീനിവാസന്റെ ചരമവാര്‍ഷികദിനം appeared first on DC Books.