അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന് നിയമസഭ അന്ത്യാപചാരം അര്‍പ്പിച്ചു. ഭരണപ്രതിപക്ഷങ്ങള്‍ക്ക് തുല്യബലമുള്ള നിയമസഭയെ മാതൃകാപരമായി ഇരുവിഭാഗങ്ങളെയും ഒരുപോലെ കണ്ടു നയിച്ച സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. നിയമസഭയില്‍ കാലോചിതമായ മാറ്റങ്ങള്‍കൊണ്ടുവന്ന സ്പീക്കറായിരുന്നുവെന്ന് ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. ജനാധിപത്യവാദിയായ നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. പ്രതിപക്ഷ – ഭരണപക്ഷ നേതാക്കള്‍ കാര്‍ത്തികേയനെ അനുസ്മരിച്ചു. അതിനുശേഷം സഭ പിരിഞ്ഞു
The post ജി.കാര്‍ത്തികേയന് നിയമസഭയുടെ അന്ത്യാഞ്ജലി appeared first on DC Books.