നോട്ടം കൊണ്ടു പൂട്ടു തുറക്കാനുള്ള ഗൂഢവിദ്യ സ്വായത്തമാക്കിയ കള്ളന്‍ എന്ന അഭൂതപൂര്‍വ്വമായൊരു ഫാന്റസിയുടെ സാധ്യതയില്‍ വിരിഞ്ഞതാണ് വി.ജെ.ജയിംസിന്റെ ചോരശാസ്ത്രം എന്ന നോവല്‍. അശാസ്ത്രീയമായ കളവുരീതികള്‍ മാത്രം വശമാക്കി മോഷണത്തിനിറങ്ങിയ ഒരു ദരിദ്രവാസി കള്ളന്‍ അസാധാരണനായൊരു പ്രൊഫസറുടെ കൈയില്‍ അകപ്പെടുന്നതോടെ അവന്റെ തലവര മാറുന്നതാണ് ചോരശാസ്ത്രത്തിന്റെ പ്രമേയം. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന പൗരാണിക ശാസ്ത്രശാഖകളെപ്പറ്റി താളിയോലകള്‍ക്കും ഗ്രന്ഥക്കെട്ടുകള്‍ക്കും ഇടയില്‍ പരതിനടക്കുന്നവനാണ് ഈ പ്രൊഫസര്‍. തനിക്കു പരീക്ഷണവസ്തുവായിക്കിട്ടുന്ന കള്ളനെ ഈ നിഗൂഢവിദ്യ പഠിപ്പിക്കുന്നതും ശാസ്ത്രകാരന്‍ തന്നെ. അവിടം മുതല്‍ ചോരന്മാരുടെ ശാസ്ത്രം, ചോരശാസ്ത്രം കൈയാളുന്ന […]
The post മോഷണത്തിന്റെ ശാസ്ത്രമറിയാവുന്ന കള്ളന്‍ appeared first on DC Books.