മലയാളിക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്. ഒരു മലയാള സാഹിത്യകാരനെപ്പോലെതന്നെ മാര്‍ക്വിസും മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നു. ജീവിതത്തിലും രചനയിലും വേറിട്ടു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ലോകസാഹിത്യത്തിന്റെ സിംഹാസനങ്ങളിലൊന്നില്‍ ഇടം നേടിയ വിശ്രുത സാഹിത്യകാരന്റെ ജീവിതവും സാഹിത്യവും സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് മാര്‍ക്വിസ് വായന: ജീവിതപുസ്തകവും പുസ്തകജീവിതവും. പ്രൗഢോജ്വലമായ ഏതാനും ലേഖനങ്ങളിലൂടെ മാര്‍ക്വിസിനെ വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് പുസ്തകത്തിലൂടെ അധ്യാപകനും വിവര്‍ത്തകനുമായ കെ. ജീവന്‍കുമാര്‍. മാര്‍ക്വിസിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നതെല്ലാം കോര്‍ത്തിണക്കിയാണ് പുസ്തകം […]
The post മാര്‍ക്വിസിന്റെ ജീവിതവും സാഹിത്യവും appeared first on DC Books.