കമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന് ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്തമായ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷണചിത്രങ്ങളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകള്‍ – അജിത. അധികമൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത, ഒരു കാലഘട്ടത്തിന്റെ, ഒരു പ്രസ്ഥാനത്തിന്റെ ചരിത്ര ഏടുകള്‍ക്കൂടി ഈ പുസ്തകം തുറന്നുതരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്ന സഖാവ് കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടേയും മകളായി 1950ലാണ് അജിത ജനിക്കുന്നത്. രാഷ്ട്രീയക്കാരില്‍ ഭൂരിഭാഗവും ചെയ്യുന്നതുപോലെ മക്കളെ രാഷ്ട്രീയത്തില്‍നിന്നും അകറ്റി സുരക്ഷിത […]
The post ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും ചരിത്രമായ ഓര്‍മ്മക്കുറിപ്പുകള്‍ appeared first on DC Books.