നൂറ്റാണ്ടുകളായി നാട്ടിന്‍പുറങ്ങളിലെ അജ്ഞാതരായ കലാകാരന്മാര്‍ സൃഷ്ടിച്ച കലാശേഖരം നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമാണ്. വീരാളിപ്പട്ട്, വലംപിരിശംഖ്, കണ്ണാടിബിംബം എന്നിവയും ആ പൈതൃകത്തില്‍ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്നു. കുട്ടിക്കാലം മുതല്‍ ഈ മൂന്നിനെയും കുറച്ച് നാം കേള്‍ക്കാറുണ്ടെങ്കിലും എന്താണവയെന്ന് അറിയാവുന്നവര്‍ ചുരുക്കം. അറിയാവുന്നവര്‍ക്കുതന്നെ അവയുടെ അനുഷ്ഠാനമൂല്യങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ജ്ഞാനമുണ്ടാവില്ല എന്നതാണ് സത്യം. കേരളത്തിലെ അനുഷ്ഠാനകലകളെ സംബന്ധിച്ച് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി കൂടിയാണ് ലോകപ്രശസ്ത ശില്പിയായ ബാലന്‍ നമ്പ്യാര്‍. അനുഷ്ഠാനരൂപങ്ങളെ ആധുനികകലയിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് ലോകമെമ്പാടുമായി നിരവധി സൃഷ്ടികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. […]
The post വീരാളിപ്പട്ട് വലംപിരിശംഖ് കണ്ണാടിബിംബം appeared first on DC Books.