Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മൈഥിലിയ്ക്ക് നല്ല നടപ്പ്

$
0
0

മാറ്റിനി സിനിമയുടെ പോസ്റ്ററില്‍ പുകവലിച്ച് പ്രത്യക്ഷപ്പെട്ട കേസില്‍ ചലച്ചിത്ര താരം മൈഥിലിക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നല്ല നടപ്പ് വിധിച്ചു. മൈഥിലിക്കൊപ്പം മാറ്റിനിയുടെ സംവിധായകന്‍ അനീഷ് ഉപാസന, നിര്‍മാതാവ് പ്രശാന്ത് നാരായണ്‍ എന്നിവര്‍ക്കും കോടതി നല്ല നടപ്പ് വിധിച്ചിട്ടുണ്ട്. മൂവരും അഭിഭാഷകന്‍ മുഖേന കോടതിയില്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്നാണ് നടപടി. കര്‍മയോദ്ധാ സിനിമയുടെ പോസ്റ്ററില്‍ ചുരുട്ട് വലിച്ച് പ്രത്യക്ഷപ്പെട്ട നടന്‍ മോഹന്‍ലാലിനും സംവിധായകന്‍ മേജര്‍ രവിയ്ക്കും എതിരെയുള്ള കേസ് സെപ്തംബര്‍ മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റി.

The post മൈഥിലിയ്ക്ക് നല്ല നടപ്പ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles