മൂന്നു പതിറ്റാണ്ടിലേറെയായി കഥകളെഴുതുന്ന തോമസ് ജോസഫിന്റെ എട്ടാമത്തെ കഥാസമാഹാരമായ ‘മരിച്ചവര്‍ സിനിമ കാണുകയാണ്‘ ചെറുകഥാ ശാഖയില്‍ ഒരു അത്ഭുത സമസ്യയാകുന്നു. അതിശയകരമായ ഒരു അപരലോകത്തിന്റെ കഥകളാണ് തോമസ് ജോസഫ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അയഥാര്‍ത്ഥവും സ്വപ്നസന്നിഭവുമായ ഒരു അധിഭൗതികതലം കഥകളുടെ പശ്ചാത്തലമാകുന്നു. ഇതിലെ കഥാപാത്രങ്ങളാവട്ടെ, മരിച്ചവരോ ജീവിച്ചിരിക്കുവരോ എന്ന് വ്യവച്ഛേദിക്കാനാവാത്തവിധം അതിസങ്കീര്‍ണ്ണമായ ഒരവസ്ഥയിലാണ് പെരുമാറുന്നത്. വായനക്കാരനെ നിഗൂഢവും വിഭ്രാത്മകവുമായ ഒരു രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുപോയി അരക്ഷിതമായ ഒരന്തരീക്ഷത്തില്‍ ഉപേക്ഷിച്ച് എഴുത്തുകാരന്‍ കടന്നുകളയുന്നു. എന്നാല്‍, ഈ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത്തരം കേവലമായ ഉത്കണ്ഠകള്‍ […]
The post സ്വപ്നാടകന്റെ ആത്മവിലാപങ്ങള്‍ appeared first on DC Books.