ലോകമെമ്പാടുമുള്ള കുട്ടികളുടെ പുസ്തക പ്രസാധകര്‍ക്ക് ബൊളോണാ ബുക്ക് ഫെയര്‍ ഒരു വാര്‍ഷികോത്‌സവമാണ്. ഇറ്റലിയുടെ പ്രകൃതി ഭംഗിയും ഭക്ഷണവും വീഞ്ഞും ആസ്വദിക്കുന്നതിനൊപ്പം വര്‍ഷം മുഴുവന്‍ കുട്ടി വായനക്കാരെ തൃപ്തിപ്പെടുത്താനുതകുന്ന പുസ്തകങ്ങളുമായാവും അവരുടെ മടക്കം. അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും ബൊളോണയിലെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ മാര്‍ച്ച് 25നു കൊടിയേറി 28നവസാനിക്കുന്ന ഇത്തവണത്തെ മേളയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുസ്തകമേളയുടെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷമാണിത്. ബൊളോണാ പുസ്തകമേള ലോക വായനയുടെ നെടും തൂണായി മാറിയ അമ്പത് വയസ്സ് പിന്നിടുകയാണ് ഇക്കുറി. [...]
The post അമ്പതിന്റെ നിറവില്‍ ബൊളോണാ പുസ്തകമേള appeared first on DC Books.