അതിസങ്കീര്‍ണവും പലതരത്തിലുള്ളതുമായ ആത്മീയ ചിന്താധാരകളുടെ കുരുക്കുകളഴിച്ച്, തീര്‍ത്തും ലളിതമായി സാധാരണക്കാരനെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുംവിധം അവതരിപ്പിക്കുകയാണ് ഓഷോ എന്ന ഗുരു ചെയ്തത്. എന്നാല്‍, ഓഷോ ദര്‍ശനങ്ങള്‍ ഒരു മനഃശാസ്ത്രമാണ്. ഭയാശങ്കകളില്‍പ്പെട്ടുഴലുന്ന മനുഷ്യന് പലപ്പോഴും ഓഷോയിസം മൃതസഞ്ജീവനിയായി മാറുന്നു. അതുകൊണ്ടുതന്നെയാണ് ആചാര്യ, ഭഗവാന്‍ എന്നീ പേരുകളില്‍ ഭക്തര്‍ അദ്ദേഹത്തെ വിളിച്ചത്. എല്ലാ ആത്മീയകൃതികളും നല്‍കുന്നത് വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്ന സന്ദേശമാണെന്ന അഭിപ്രായം പ്രചരിപ്പിച്ച ഓഷോയുടെ പ്രഭാഷണങ്ങള്‍ അറുനൂറില്‍ പരം വോളിയങ്ങളിലായി മുപ്പതിലധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തെയും അദ്ദേഹത്തിന്റെ വചനാമൃതം […]
The post ഒരു ഭ്രാന്തന്റെ കുറിപ്പുകള്‍: നോട്ട്‌സ് ഓഫ് എ മാഡ്മാന്‍ മലയാളത്തില്‍ appeared first on DC Books.