ഇന്ദുലേഖ രചിച്ച ഒ.ചന്തുമേനോന്‍ മലയാള നോവല്‍ സാഹിത്യത്തിന്റെ പിതാവാണ്. ഒരു കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തിന്റെ പരിണാമമാണ് അദ്ദേഹം ഇന്ദുലേഖയില്‍ വരച്ചിട്ടത്. അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെ തൊട്ടറിയിക്കുന്ന അനുപമമായ മറ്റൊരു നോവലാണ് ശാരദ. ഇന്ദുലേഖയേക്കാള്‍ വിശിഷ്ടമായ നോവലാണ് ശാരദയെന്ന് മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ പ്രസ്താവിച്ചത് ഈ നോവലിന്റെ ശ്രേഷ്ടതയ്ക്ക് തെളിവാണ്. സാമൂഹിക ജീവിതത്തിന്റെ പ്രത്യക്ഷതകളിലൂടെയും അടിയൊഴുക്കുകളിലൂടെയും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ശാരദ ചന്തുമേനോന്റെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു. അനാവശ്യ വ്യവഹാരങ്ങള്‍ കൊണ്ടുള്ള കുടുംബ ശിഥിലീകരണമാണ് ഇതിന്റെ പ്രമേയം. തനിക്ക് ഏറെ പരിചിതമായ കോടതി […]
The post ജരാനരകള്‍ക്ക് അതീതയായി ശാരദ appeared first on DC Books.