ഭൂചലനത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും തുടര്‍ചലനങ്ങള്‍. രാവിലെ 6.09ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി. 11 മണിവരെ അഞ്ചു തുടര്‍ചലനങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ഏപ്രില്‍ 26ന് രാത്രി 9.56 ഓടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയെന്നും ഇന്ത്യന്‍ മിറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ഡിജി എല്‍.എസ്. റാത്തോര്‍ പറഞ്ഞു. ഭൂചലനത്തില്‍ 3,218 പേര്‍ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 6,500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാള്‍ ദുരന്ത നിവാരണ വിഭാഗം തലവന്‍ രാമേശ്വര്‍ ഡങ്കലാണ് ഇക്കാര്യം […]
The post നേപ്പാളില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ appeared first on DC Books.