എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉത്തരവു നല്‍കിയിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിനെ മോശപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനു നല്‍കിയിട്ടില്ല. നല്‍കാത്ത ചുമതലയില്‍നിന്ന് മാറ്റുന്നതെങ്ങനെയാണെന്ന് ചെന്നിത്തല ചോദിച്ചു. വിന്‍സണ്‍ എം. പോളിനാണ് അന്വേഷണ ചുമതല. ബാര്‍കോഴ അന്വേഷണ സംഘത്തില്‍ എസിപി മെറില്‍ ജോസഫിനെ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. […]
The post ജേക്കബ് തോമസിനെ വിജിലന്‍സില്‍നിന്നു മാറ്റിയിട്ടില്ലെന്ന് ചെന്നിത്തല appeared first on DC Books.