ജനതാദളിനെയും എം പി വീരേന്ദ്ര കുമാറിനെയും വിമര്‍ശിച്ച് വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മുഖപ്രസംഗം പ്രതിഫലിക്കുന്നത് പാര്‍ട്ടി നയമല്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയുടെ അറിവോടെയല്ല മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്നും പറഞ്ഞു. അത് അപ്രസക്തവും അനുചിതവുമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ബന്ധങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഇത്തരത്തിലുള്ള മുഖപ്രസംഗം ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം മുഖപ്രസംഗങ്ങളുമായി മുന്നോട്ടുപോകരുതെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി ഇക്കാര്യം കണ്ടതെന്നും അദ്ദേഹം […]
The post വീക്ഷണത്തിലെ മുഖപ്രസംഗത്തെ തള്ളി വി എം സുധീരന്‍ appeared first on DC Books.