മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട മൂന്ന് പുസ്തകങ്ങളില്‍ ഒന്നാണ് മാധവിക്കുട്ടിയുടെ എന്റെ കഥ. അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിലൂടെയും മലയാളിയെ വിസ്മയ സ്തബ്ധരാക്കിയ എന്റെ കഥയ്ക്ക് ഒരു തുടര്‍ച്ചയുണ്ടായിരുന്നെന്ന് ആരും കരുതിയില്ല. എന്റെ ലോകം പ്രസിദ്ധീകൃതമാകുന്നതു വരെ. മാധവിക്കുട്ടിയുടെ അസമാഹൃതമായിരുന്ന കുറിപ്പുകള്‍ പുറത്തിറങ്ങിയപ്പോഴാകട്ടെ, എന്റെ കഥയ്ക്ക് നല്‍കിയ അതേ സ്വീകരണമാണ് വായനക്കാര്‍ നല്‍കുന്നത്. ആഴ്ചകളായി ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ മുന്നിലാണ് എന്റെ ലോകം. എന്റെ കഥയുടെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് യാഥാസ്ഥിതികരുടെ കഠിനമായ ആക്ഷേപശരങ്ങള്‍ മാധവിക്കുട്ടിയ്ക്ക് നേരിടേണ്ടിവന്നു. ബന്ധുക്കളും […]
The post എന്റെ ലോകം ശ്രദ്ധേയമാകുന്നു appeared first on DC Books.