ഉജ്ജയിനി വാണ വിക്രമാദിത്യന്റെ വിദ്വല്‍സദസ്സിലെ നവരത്‌നങ്ങളിലൊന്നായിരുന്നു കാളിദാസന്‍. എന്നുവെച്ചാല്‍, ഏറ്റവും വിലപ്പെട്ടതെന്തിനെയും സ്വന്തമാക്കുന്ന അധികാരത്തിന്റെ കല്പനയ്ക്കൊത്ത് പാടിയ കവി. എന്നാല്‍ അധികാരത്തിന്റെ ആസ്ഥാനത്തെ തിളക്കിക്കൊണ്ട് നിശ്‌ചേതനമായ ഒരു രത്‌നമായിക്കഴിയാന്‍ ആ മഹാകവിയ്ക്കാവുമോ? വാക്കുമര്‍ത്ഥവും പോലെ ഉമാമഹേശ്വരന്മാരെ കണ്ട ആ കവിയെവിടെ?, ഏതോ രാജാവിന്റെ ഭഗിനിയെ മുതല്‍ ശ്രീലങ്കയിലെ ഏതോ ഗണികയെ വരെ കാമിച്ചും പ്രാപിച്ചും പോന്ന ഐതിഹ്യങ്ങളിലെ കവിയെവിടെ? ഒ.എന്‍.വി.കുറുപ്പിന്റെ ഈ അന്വേഷണമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കാവ്യാഖ്യായികയായ ഉജ്ജയിനിയുടെ പിറവിയ്ക്ക് വഴി തെളിച്ചത്. തന്റെ സംശയങ്ങളുമായി […]
The post കാളിദാസന്റെ സത്യം തേടി ഒ.എന്‍.വിയുടെ അന്വേഷണം appeared first on DC Books.