ലോകസാഹിത്യത്തിലെ വിശിഷ്ടമായ എല്ലാ രചനകളും ശ്രദ്ധാപൂര്‍വ്വം വായിച്ചുനോക്കിയാല്‍ അവയിലെല്ലാം ചൊല്‍ക്കഥാപാരമ്പര്യത്തിന്റെ അംശങ്ങള്‍ കാണാനാവുമെന്ന് കഥാനിരൂപകനും കാലടിസംസ്‌കൃത സര്‍വ്വകലാശാല മലയാളം വിഭാഗം അദ്ധ്യക്ഷനുമായ ഡോ. കെ.എസ്.രവികുമാര്‍ പറഞ്ഞു. ഡി സി ബുക്‌സിന്റെ പുതിയ ഗ്രന്ഥാവലിയായ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ പ്രി പബ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷേക്‌സ്പിയറുടെ എല്ലാ കഥകളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന ചൊല്‍ക്കഥളെ ആസ്പദമാക്കിയാണ് രചിക്കപ്പെട്ടത്. ചൊല്‍ക്കഥകള്‍ ലോകസാഹിത്യത്തിലെ രചനകളെ പ്രത്യക്ഷത്തിലും പരോക്ഷമായും സ്വാധീനിച്ചിട്ടുണ്ട്. ആധുനിക കൃതികളിലും ചൊല്‍ക്കഥാപാരമ്പര്യത്തിന്റെ തുടര്‍ച്ചകളുണ്ടെന്നും രവികുമാര്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് ഡി സി […]
The post വിശ്വസാഹിത്യകൃതികള്‍ക്കെല്ലാം ചൊല്‍ക്കഥകളുടെ സ്വാധീനമുണ്ട്-കെ.എസ്.രവികുമാര്‍ appeared first on DC Books.