കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഗ്നിശമനസേനാ വിഭാഗവും വിമാനത്താവളത്തിന്റെ സുരക്ഷയുടെ ചുമതലയുള്ള സിഐഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ സിഐഎസ്എഫ് ജവാന്‍ മരിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ എസ് എസ്. യാദവ് ആണ് മരിച്ചത്. ജൂണ്‍ 10ന് വൈകുന്നേരം എട്ടുമണിയോടെയാണ് സംഭവം. എയര്‍ട്രാഫിക് കണ്‍ട്രോളിനു സമീപമുള്ള ഗെയ്റ്റിലൂടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചിടത്തുനിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ തിരിച്ചറിയല്‍കാര്‍ഡ് ആവശ്യപ്പെട്ട സിഐഎസ്എഫും അഗ്‌നിരക്ഷാസേന ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനാ ജീവനക്കാര്‍ സംഘടിച്ചെത്തി സിഐഎസ്എഫ് ജവാന്മാരെ ചോദ്യംചെയ്തു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ജവാന്‍ […]
The post കോഴിക്കോട് വിമാനത്താവളത്തില്‍ സംഘര്‍ഷത്തില്‍ ജവാന്‍ വെടിയേറ്റു മരിച്ചു appeared first on DC Books.