വിശദീകരണങ്ങളേതുമാവശ്യമില്ലാത്ത മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ സാഹിത്യത്തിന്റെ വിശാല ചക്രവാളത്തിലേക്ക് ഒരു കിളിവാതിലിലൂടെ നോക്കുമ്പോള്‍ കാണുന്ന കാഴ്ചകളുടെ സമാഹാരമാണ് കിളിവാതിലിലൂടെ. വായനയുടെ അനന്തലോകത്തേയ്ക്ക് എഴുത്തിന്റെ ആന്തരിക ലോകത്തു നിന്ന് ഒരു നോട്ടമെന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ശുദ്ധമായ സത്യത്തെയാണ് ഈ കിളിവാതിലിലൂടെ എം.ടി കാണുന്നത്. സമുദ്രം പോലെ അസ്വസ്ഥമാകുന്ന, കൊടുങ്കാറ്റു പോലെ ഇരമ്പിപ്പായുന്ന, മരുഭൂമി പോലെ വിഷാദാത്മകമായ, മനുഷ്യജീവിതത്തെപ്പറ്റി എം.ടി നിഷ്‌കളങ്കമായി നമ്മെ പറഞ്ഞു കേള്‍പ്പിക്കുന്നു. ജീവിതാനുഭവങ്ങളും വായിച്ചറിഞ്ഞവയുമെല്ലാം കടന്നുവരുന്ന ഈ […]
The post കിളിവാതിലിലൂടെ കാണുന്ന കാഴ്ചകള്‍ appeared first on DC Books.