ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെ 21 ആംആദ്മി എംഎല്‍എമാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. വിവിധ സമയത്തായി നടന്ന 24 സംഭവങ്ങളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ കേസുകള്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഒരു ദേശീയ മാധ്യമത്തോടാണ് പൊലീസ് വൃത്തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസ് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കേസുകളിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കേസെടുത്തിരിക്കുന്നത്. ആകെ […]
The post കേജ്‌രിവാള്‍ ഉള്‍പ്പെടെ 21 എഎപി എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കും appeared first on DC Books.