പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിനിമാപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സംവിധായകരായ കമല്‍, ജോയ് മാത്യു, രാജീവ് രവി, അമല്‍ നീരദ്, ചിത്രകാരന്‍ റിയാസ് കോമു എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. കൊച്ചിയില്‍ പീപ്ല്‌സ് പ്ലാറ്റ്‌ഫോം ആണ് സമരം സംഘടിപ്പിച്ചത്. ബിജെപി അംഗം കൂടിയായ ചൗഹാന്‍ മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരന്റെ വേഷം ചെയ്താണ് ശ്രദ്ധേയനായത്. കേവലം മൂന്ന് സിനിമകളില്‍ മാത്രം അഭിനിയച്ചിട്ടുള്ള അദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയത് കാവിവല്‍ക്കരണം ലക്ഷ്യമിട്ടാണെന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു. […]
The post കാവിവല്‍ക്കരണത്തിനെതിരെ സിനിമാക്കാര്‍ തെരുവില്‍ appeared first on DC Books.