ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് അപമര്യാദയായി പെരുമാറിയ ബിജെപി എംഎല്‍എയെ സുരക്ഷാ ഗാര്‍ഡുകള്‍ ബലം പ്രയോഗിച്ച് പുറത്താക്കി. ഓം പ്രകാശ് ശര്‍മയെയാണ് ഗാര്‍ഡുകള്‍ പുറത്താക്കിയത്. നിയമസഭാ സമ്മേളനം ആരംഭിച്ചയുടന്‍ മുന്‍ നിയമന്ത്രി ജിതന്ദ്രസിങ് തോമറിനെതിരായ കേസില്‍ കേജ്രിവാള് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി ബഹളം തുടങ്ങിയിരുന്നു. ഇത് ശക്തമായതിനെ തുടര്‍ന്ന് നിയമസഭ 15 മിനിട്ടോളം നിര്‍ത്തിവച്ചു. അതിനുശേഷം സഭാനടപടികള്‍ ആരംഭിച്ചപ്പോഴായിരുന്നു കയ്യാങ്കളി. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തോമറിനെതിരെ നടപടിയെടുത്തതാണെന്നു കേജ്!രിവാള്‍ സഭയെ അറിയിച്ചു.
The post ഡല്‍ഹിയില്‍ എംഎല്‍എയെ സഭയില്‍ നിന്ന് പുറത്താക്കി appeared first on DC Books.